ആലക്കോട് വില്ലേജ് ഓഫിസിലേക്ക് നടത്തിയ സമരയാത്ര.
ആലക്കോട്: വായുവും വെള്ളവും മലിനമാക്കുന്ന പ്ലൈവുഡ്, എംഡിഎഫ് കമ്പനികള്‍ക്കെതിരേ ഇളംദേശത്തുനിന്ന് ആലക്കോട് വില്ലേജ് ഓഫിസിലേക്ക് മലങ്കര ജലാശയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമരയാത്ര നടത്തി.
ഇളംദേശത്ത് പുതുതായി തുടങ്ങാന്‍ ശ്രമം നടത്തുന്ന പ്ലൈവുഡ് കമ്പനികള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അനുമതി പുതുക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു സമരയാത്ര. പുറത്തുവിടുന്ന മാലിന്യങ്ങളുടെ തോത് നോക്കിയാല്‍ ഉറപ്പായും റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനികളാണ്, ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും ജനവാസമേഖലയിന് പ്രവര്‍ത്തിക്കാന്‍ അനുമതി നേടിയിരിക്കുന്നത്.
പഞ്ചായത്തിനെ നോക്കുകുത്തിയാക്കി ഉന്നതാധികാര കേന്ദ്രങ്ങളില്‍നിന്ന് അനുമതി നേടി, ജനജീവിതത്തെ വെല്ലുവിളിക്കുന്ന പ്ലൈവുഡ് കമ്പനികളെ വെള്ളിയാമറ്റം പഞ്ചായത്തില്‍നിന്നു കെട്ടുകെട്ടിക്കുന്നതിന് ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് സമരയാത്ര ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാര്‍ പറഞ്ഞു. വെള്ളിയാമറ്റത്തെ, മറ്റൊരു പെരുമ്പാവൂരാക്കി മാറ്റാന്‍ അനുവദിക്കില്ല.
മലങ്കര ജലാശയ സംരക്ഷണസമിതി ചെയര്മാന് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളായ രാജു ഓടയ്ക്കല്‍, ജസ്റ്റി സാബു, കെ.എസ്. ജോണ്‍, ജോസ് അഗസ്റ്റിന്, പ്രദീപ് പോള്‍, അഞ്ജു വിജീഷ്, ഗായത്രി ജി., വാസന്തി നാരായണന്, സീമ സുനില്‍, നിസ്മ ജോര്‍ജ്, അജിതകുമാരി, രേഖ പുഷ്പരാജന്‍, ഷെമീന അബ്ദുള്‍കരീം, സമിതി ഭാരവാഹികളായ വി.ജെ. ഫ്രാന്‍സിസ്, ടി.ജെ. പീറ്റര്‍, എന്‍. വിനോദ് കുമാര്‍, പ്രഫ. ജോയി മൈക്കിള്‍, നിശാന്ത് അലക്സ്, വിദ്യാര്‍ഥിനി ഗൗരികൃഷ്ണ ശരത് എന്നിവര്‍ പ്രസംഗിച്ചു.
സമരപരിപാടികള്‍ക്ക് ജെയ്സണ്‍ മാത്യു, പുന്നൂസ് മംഗലത്ത്, മജോ മാത്യു, സിബി സി. മാത്യു, കെ.എം. ഹംസ, സുബൈര്‍ ഇസ്മയില്‍, പി.ജി. അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമരത്തിന് പിന്തുണയറിയിച്ച് ഗാന്ധിവേഷധാരിയായി തോമസ് കുഴിഞ്ഞാലിലും പങ്കെടുത്തു.
Tags :