പ്രതിഷേധ റാലി സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ജൂബിലി, അമല ആശുപത്രികളിലെ നഴ്സ് സമരത്തിന്റെ പേരിൽ അതിരൂപതയേയും അധ്യക്ഷനേയും അവഹേളിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കെസിവൈഎം തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ബിഷപ് ഹൗസിൽനിന്ന് ആരംഭിച്ച റാലി തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
കെസിവൈഎം തൃശൂർ അതിരൂപത പ്രസിഡന്റ് ഷിനോ സൈമണ്, കത്തോലിക്ക കോണ്ഗ്രസ് ട്രഷറർ റോണി അഗസ്റ്റിൻ, അതിരൂപത വികാരി ജനറാൾ മോണ്. ജെയ്സണ് കൂനംപ്ലാക്കൽ, കെസിവൈഎം ഡയറക്ടർ ഫാ. അജിത്ത് കൊള്ളന്നൂർ, ജന. സെക്രട്ടറി എം.ജെ. അസിൻ, വൈസ് പ്രസിഡന്റ് ഡെന്ന ജോസഫ്, മുൻ അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ്, മുൻ ജന. സെക്രട്ടറി മെജോ മോസസ്, കത്തോലിക്ക കോണ്ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു.
കെസിവൈഎം അതിരൂപത ട്രഷറർ ഗോഡ്വിൻ കാവിൽ, സെക്രട്ടറി ഗോഡ്വിൻ ആന്റോ, അസി. ഡയറക്ടർ അനു ചാലിൽ, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, ഫൊറോന- യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സഭാവഹേളനം: പ്രതിഷേധിച്ച് മുണ്ടൂർ ഇടവക
മുണ്ടൂർ: പരിശുദ്ധ കർമലമാതാ ദേവാലയത്തിൽ തൃശൂർ അതിരൂപതയെയും അതിരൂപത അധ്യക്ഷനെയും പുരോഹിതരെയും സ്ഥാപനങ്ങളെയും അധിക്ഷേപിക്കുന്നതിലും അവഹേളിക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനവും സംഗമവും ഇടവകയിലെ സംഘടന ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തി. പ്രതിഷേധ റാലി ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു.
Tags : protest rally Nattuvishesham District News