ജോസ് ചിറ്റാട്ടുക്കരയ്ക്കു പേപ്പൽ പതാക കൈമാറുന്നു.
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യം വച്ച് അവഹേളനങ്ങൾ നടത്താ നുമുള്ള ബോധപൂർവമായ ശ്രമങ്ങൾക്കെതിരേ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
ലൂർദ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച ജാഥ അതിരൂപത വികാരി ജനറാൾ മോണ്. ജയ് സണ് കൂനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. അതിരൂപത ഫിനാൻസ് ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്വീനർ ജോസ് ചിറ്റാട്ടുക രയ്ക്കു പേപ്പൽ പതാക കൈമാറി.
ലൂർദ് ഇടവക വികാരി ഫാ. ജോസ് വല്ലൂരാൻ പ്രസംഗിച്ചു. അസി.വികാരിമാരായ ഫാ. ഷോ ജോ മഞ്ഞാടിക്കൽ, ഫാ. ഗോഡ്വിൻ കിഴക്കൂടൻ, ഏകോപനസമിതി സെക്രട്ടറി മാത്യു ഹാമി മറ്റു സംഘടനാഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. കത്തീഡ്രൽ ട്രസ്റ്റി റോഷൻ ഡേവിസ്, പ്രതിനിധിയോ ഗം സെക്രട്ടറി ജോജു മഞ്ഞില, കുടുംബകൂട്ടായ്മ കേന്ദ്രസമിതി കണ്വീനർ ജോസ് ചിറ്റാട്ടുകര, മറ്റു ഇടവക പ്രതിനിധികൾ, ഇടവകാംഗങ്ങൾ സന്നിഹിതരായിരുന്നു.
Tags : protest rally Nattuvishesham District news