x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠ​ത്തി​ന് തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം

വെബ്ഡെസ്ക്
Published: November 13, 2026 10:33 PM IST | Updated: November 13, 2026 10:33 PM IST

ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പ​ക​രും സം​ഘാ

ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി ബാ​ലി​കാ​മ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഹ​രി​പ്പാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ബ​ഥ​നി ബാ​ലി​കാ​മ​ഠ​ത്തി​ന് മി​ക​ച്ച വി​ജ​യം. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 396 പോ​യി​ന്‍റുക​ൾ നേ​ടി സ്കൂ​ൾ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 27 ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​മു​ൾ​പ്പെ​ടെ 214 പോ​യി​ന്‍റോടെ​യും യു​പി വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​മു​ൾ​പ്പെ​ടെ 80 പോ​യി​ന്‍റോടെ​യും സ്കൂ​ൾ ഓ​വ​റോ​ൾ ചാം​പ്യ​ന്മാ​രാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 92 പോ​യി​ന്‍റും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച എ​ല്ലാ ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടാ​ൻ സ്കൂ​ളി​ന് സാ​ധി​ച്ചു. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് അ​ഭി​ന​ന്ദി​ച്ചു.

Tags : Haripad Sub-district School Arts Festival Nattuvishesham DistrictNews

Recent News

Corehub Up