x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച കാ​ർ മാ​ലി​ന്യ നി​ക്ഷേ​പകേ​ന്ദ്ര​മാ​കു​ന്ന

വെബ്ഡെസ്ക്
Published: November 15, 2026 03:42 AM IST | Updated: November 15, 2026 03:42 AM IST

പഴയകാർ

പേ​രൂ​ർ​ക്ക​ട: തീ​ർ​ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി റോ​ഡ് വ​ശ​ത്തു പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​ർ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റു​ന്നു.പേ​രൂ​ർ​ക്ക​ട-​മ​ണ്ണാ​മൂ​ല റോ​ഡി​ൽ മ​ണ്ണാ​മൂ​ല സ്കൂ​ളി​നു സ​മീ​പ​മാ​ണ് കാ​റുള്ളത്. ഏ​ക​ദേ​ശം നാ​ലു വ​ർ​ഷ​മാ​യി കാ​ർ ഇ​തേ സ്ഥാ​ന​ത്തു കി​ട​ക്കു​ക​യാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ഴ​യും വെ​യി​ലുമേ​റ്റു തു​രു​മ്പു പി​ടി​ച്ച കാ​റിന്‍റെ പി​റ​കു​വ​ശ​ത്തെ ഡി​ക്കി ഗ്ലാ​സ് പൂ​ർ​ണ​മാ​യും ഇ​ള​കി​പ്പോ​യ നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നാ​ല് ഭാ​ഗ​വും തു​രു​മ്പെ​ടു​ത്തു ന​ശി​ച്ച​തോ​ടെ ഇ​തി​ന്‍റെ ഉ​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സീ​റ്റും മ​റ്റു സാ​ധ​ന​ങ്ങ​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യി. ഇ​പ്പോ​ൾ 90 ശ​ത​മാ​ന​വും ബോ​ഡി മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

മ​ണ്ണാ​മൂ​ല റോ​ഡി​ൽ ഇ​രു​വ​ശ​ത്തു​മാ​യി ഏ​ക​ദേ​ശം പ​ത്തോ​ളം പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ർ ഉ​ണ്ട്. ഇ​വി​ടെ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രും വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രും ചി​ല്ലുപൊ​ട്ടി​യ ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് മാ​ലി​ന്യം കാ​റി​നു​ള്ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. നി​ര​ന്ത​ര​മു​ള്ള മ​ഴ മൂ​ലം പു​ൽ​ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു കാ​റി​നോ​ളം പൊ​ക്കമെ​ത്തി​യ​തോ​ടെ മാ​ലി​ന്യനി​ക്ഷേ​പം എ​ളു​പ്പ​മാ​യി മാ​റി.

ചി​ല സ​മ​യ​ങ്ങ​ളി​ൽ നാ​യ് ക്ക​ൾ കാ​റി​നു​ള്ളി​ലേ​ക്കു ചാ​ടി​ക്ക​ട​ന്നു മാ​ലി​ന്യ​ത്തി​ൽ നി​ന്ന് ആ​ഹാ​രം ക​ണ്ടെ​ത്തി തി​ന്ന​ശേ​ഷം പു​റ​ത്തുച്ചാ​ടി പോ​കു​ന്ന കാ​ഴ്ച സ്ഥി​ര​മാ​യി​ട്ടു​ണ്ട്. ഏ​താ​ണ്ടു പൂ​ർ​ണ​മാ​യി തു​രു​മ്പെ​ടു​ത്ത അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന കാ​ർ പേ​രൂ​ർ​ക്ക​ട പൊലിസ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സ്റ്റേ​ഷ​നി​ലേ​ക്ക് മാറ്റണമെന്നാണ് ആവശ്യം. കാ​റിന്‍റെ മ​റ​പ​റ്റി മ​ദ്യ​പ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്നു​ണ്ട്.

പ​രി​സ​ര​ത്തു കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ഈ ​ഭാ​ഗ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ചം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു മ​ദ്യ​പാ​നി​ക​ൾ​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന​ത്. പേ​രൂ​ർ​ക്ക​ട പൊലിസ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കാ​ർ മ​റ്റൊ​രു സ്ഥാ​ന​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.ു

Tags : dumping ground waste

Recent News

Corehub Up