x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ൽ പ​ന്തെ​റി​ഞ്ഞ് ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 26, 2026 12:00 AM IST | Updated: October 26, 2026 12:00 AM IST

കാ​ർ​ത്തി​ക്

ചെ​റാ​യി: കൂ​ട്ടു​കാ​രൊ​രു​മി​ച്ച് ക​ട​ലി​ൽ ഇ​റ​ങ്ങി പ​ന്തെ​റി​ഞ്ഞ് ക​ളി​ക്കു​ന്ന​തി​നി​ടെ പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് സെ​യ്തു​മു​ഹ​മ്മ​ദ് റോ​ഡ് പ​ടി​ഞ്ഞാ​റ് കു​ന്ന​ത്ത് ജ​ലാ​ധ​ര​ന്‍റെ ഏ​ക മ​ക​ൻ കാ​ർ​ത്തി​കാ(17)​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.15ഓ​ടെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ന് തെ​ക്ക് മാ​റി​യാ​യി​രു​ന്നു അ​പ​ക​ടം. ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തി​ര വ​ന്ന് മ​റി​ച്ചി​ട്ട കാ​ർ​ത്തി​ക്കി​നെ ര​ക്ഷി​ക്കാ​ൻ ര​ണ്ടു കൂ​ട്ടു​കാ​ർ നീ​ന്തി എ​ത്തി​യെ​ങ്കി​ലും ഇ​വ​രും തി​ര​യി​ൽ​പ്പെ​ട്ട​തോ​ടെ ര​ക്ഷാ​ശ്ര​മം വി​ഫ​ല​മാ​യി. പി​ന്നീ​ട് ഇ​വ​ർ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലേ​ക്ക് ഓ​ടി ലൈ​ഫ് ഗാ​ർ​ഡി​നേ​യും മ​റ്റും വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ കാ​ർ​ത്തി​കി​നെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു. ഞാ​റ​ക്ക​ൽ ടാ​ല​ന്‍റ് പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: പ​രേ​ത​യാ​യ സീ​മ.


ലൈ​ഫ് ഗാ​ർ​ഡി​നെ വി​ളി​ക്കാ​ൻ ബീ​ച്ചി​ലൂ​ടെ വ​ട​ക്കോ​ട്ട് ഓ​ടി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് നേ​രെ ബീ​ച്ചി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന തെ​രു​വു​നാ​യ​ക്കൂ​ട്ടം കു​ര​ച്ചു ചാ​ടി​യ​തോ​ടെ ഇ​വ​ർ​ക്ക് പി​ന്തി​രി​ഞ്ഞോ​ടേ​ണ്ടി വ​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​പ്പി​ച്ചു . പി​ന്നീ​ട് കി​ഴ​ക്കോ​ട്ട് മാ​റി ബീ​ച്ച് റോ​ഡ് വ​ഴി​യാ​ണ് ഇ​വ​ർ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ എ​ത്തി ലൈ​ഫ് ഗാ​ർ​ഡി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​യാ​ൾ ഉ​ട​ൻ ഓ​ടി​യെ​ത്തി ആ​ളെ മു​ങ്ങി​യെ​ടു​ത്ത് ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags :

Recent News

Corehub Up