x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ന്ന ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​റാ​ണി ശ്രീ​വ​ള്ളി​ക്ക് ക​ണ്ണീ​രോ​ടെ വി​ട

വെബ്ഡസ്ക്
Published: November 13, 2026 04:41 AM IST | Updated: November 13, 2026 04:41 AM IST

പെ​രു​ന്ന ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​റാ​ണി പെ​രു​ന്ന ശ്രീ​വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ.

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​റാ​ണി പെ​രു​ന്ന ശ്രീ​വ​ള്ളി ച​രി​ഞ്ഞു. രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 55 ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രീ​വ​ള്ളി ഇ​ന്ന​ലെ പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ച​രി​ഞ്ഞ​ത്. നാ​ടി​ന്റെ​യും വി​ശ്വാ​സി​ക​ളു​ടെ​യും പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന ശ്രീ​വ​ള്ളി​യു​ടെ വേ​ര്‍​പാ​ട് പെ​രു​ന്ന നി​വാ​സി​ക​ളെ​യും ആ​ന​പ്രേ​മി​ക​ളെ​യും വ​ലി​യ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

1976 ഒ​ക്‌ടോബ​ര്‍ 28ന് ​സ്‌​ക​ന്ദ​ഷ​ഷ്ഠി ദി​ന​ത്തി​ല്‍ ശ്രീ​വ​ള്ളി​യെ മു​രു​ക ഭ​ക്ത​നാ​യ പു​ഴ​വാ​ത് ചി​റ​യി​ല്‍ ക​മ​ലാ​സ​ന​ന്‍ ക്ഷേ​ത്ര​ന​ട​യി​ല്‍ വ​ഴി​പാ​ടാ​യി സ​മ​ര്‍​പ്പി​ച്ച​താ​ണ്. കോ​ന്നി ആ​ന​ക്കൂ​ട്ടി​ല്‍​നി​ന്നും 20,000 രൂ​പ​യ്ക്ക് ലേ​ല​ത്തി​ലൂ​ടെ​യാണ് ശ്രീ​വ​ള്ളി​യെ പെ​രു​ന്ന​യി​ലെ​ത്തി​ച്ച​ത്. ശ്രീ​വ​ള്ളി​യെ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ്നേ​ഹ​ത്തോ​ടെ വ​ള്ളി​യ​മ്മ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

പെ​രു​ന്ന ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം ദി​ന​ത്തി​ല്‍ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​യു​ടെ തി​ട​മ്പേ​റ്റി​യി​രു​ന്ന​ത് ഈ ​ഗ​ജ​റാ​ണി​യാ​ണ്. എ​ത്ര ത​ല​യെ​ടു​പ്പു​ള്ള ഗ​ജ​വീ​ര​ന്മാ​ര്‍ അ​ണി​നി​ര​ന്നാ​ലും എ​ട്ടാം ഉ​ത്സ​വ​ത്തി​ന് തി​ട​മ്പേ​റ്റാ​നു​ള്ള അ​വ​കാ​ശം ശ്രീ​വ​ള്ളി​ക്ക് മാ​ത്ര​മാ​യി​രു​ന്നു. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ മ​റ്റു പ​ല ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലും ശ്രീ​വ​ള്ളി സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശ്രീ​വ​ള്ളി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​ന്‍ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ന​പ്രേ​മി​ക​ളെ​ത്തി. വ​നം​വ​കു​പ്പി​ന്‍റെ​യും ദേ​വ​സ്വ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളോ​ടെ വൈ​കു​ന്നേ​ര​ത്തോ​ടെ സം​സ്‌​ക​രി​ച്ചു.

Tags : Queen of Elephants nattuvishesham local news tearful farewell to Sreevalli 'Queen of Elephants

Recent News

Corehub Up