മലയിന്കാവില് സ്വകാര്യഭൂമിയില് നിര്ത്തിയിരുന്ന ടൂറിസ്റ്റ് ബസിൽ നിയന്ത്രണംവിട്ട ടിപ്പര് ലോറി ഇടിച്ചു മറിഞ്ഞുണ്ടായ അപകടം.
വെള്ളറട: അമിതവേഗത്തിലെത്തിയ ടിപ്പര് ലോറി ദിശമാറി വീടിന്റെ ഭിത്തി ഇടിച്ചു തകര്ത്തശേഷം റോഡിൽ പാര്ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസില് ഇടിച്ച് മറിഞ്ഞു. ഇന്നലെ വൈകുന്നേരം മലയിന്കാവിലായിരുന്നു സംഭവം.
പനച്ചമൂടില്നിന്നു ചെറിയ കൊല്ലയിലേക്ക് പോവുകയായിരുന്ന ടിപ്പര് ലോറി അപകടത്തിൽപ്പെട്ടത്. ടിപ്പര് ഡ്രൈവർ സദാനന്ദനു പരിക്കേറ്റിട്ടുണ്ട്. ടെസ്റ്റിനായി ദിവസങ്ങള്ക്കുമുമ്പ് പണികഴിപ്പിച്ചു പുറത്തിറക്കിയ പുതിയ ടൂറിസ്റ്റ് ബസിനാണ് സാരമായ കേടുപാട് സംഭവിച്ചിരിക്കുന്നത്. ടൂറിസ്റ്റ് ബസിന്റെ ഗ്ലാസിനും -ബോഡിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. ടിപ്പര് ലോറിക്കും കേടുപാടുകളുണ്ട്.