x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തകർന്ന റോഡിൽ ഓ​ഫ് റോ​ഡ് ബൈ​ക്ക് റേസ് ന​ട​ത്തി, വേ​റി​ട്ട പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 30, 2026 12:58 AM IST | Updated: July 30, 2026 12:58 AM IST

യു​വാ​ക്ക​ൾ ഓ​ഫ്റോ​ഡ് ബൈ​ക്ക് റേസ് ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു.

എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് -തി​പ്പ​ല​ശേ​രി റോ​ഡി​ന്‍റെ പു​ന​ർനി​ർ​മാ​ണം ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കും എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ​യ്ക്കുമെ​തി​രെ യു​വാ​ക്ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഓ​ഫ് റോ​ഡ് ബൈ​ക്ക് റേ​സ് ന​ട​ത്തി​യാ​ണ് വെ​ള്ള​റ​ക്കാ​ട് വാ​സ്ക് വി​എ​ഫ്​എ ക്ല​ബ് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് വെ​ള്ള​റ​ക്കാ​ട് -തി​പ്പ​ല​ശേരി റോ​ഡ്.

കു​ന്നം​കു​ളം-​വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യെ​യും അ​ക്കി​ക്കാ​വ് എ​രു​മ​പ്പെ​ട്ടി -ബൈ​പ്പാ​സ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ​റോ​ഡ് നാ​ലു കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം ദൂ​ര​മാ​ണ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് യാ​ത്ര​യോ​ഗ്യ​മ​ല്ലാ​താ​യി കി​ട​ക്കു​ന്ന​ത്. മ​ഴ​പെ​യ്ത​തോ​ടെ ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യ റോ​ഡി​ലൂ​ടെ കാ​ൽന​ട​യാ​ത്ര​യ്ക്ക് പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടി മ​റി​ഞ്ഞു​വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കുപ​റ്റു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നാ​ല​ര​ക്കോ​ടി രൂ​പ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് - നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മൂ​ന്ന് ത​വ​ണ റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും എം​എ​ൽ​എ​യും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​മ്പ​തോ​ളം ബൈ​ക്കു​ക​ൾ അ​ണി​നി​രന്ന ഓ​ഫ്റോ​ഡ് ബൈ​ക്ക് റേസ് പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റി​ല​ധി​കം യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു. ക്ല​ബ് ര​ക്ഷാ​ധി​കാ​രി പി.​യു. പ്ര​കാ​ശ​ൻ ബൈ​ക്ക് റേ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ര​ക്ഷാ​ധി​കാ​രി പി.​കെ നൗ​ഷാ​ദ്, പ്ര​സി​ഡ​ന്‍റ് സി.​എം. നി​ഷാ​ദ്, സെ​ക്ര​ട്ട​റി സി.​എ. സ​മ​ദ്, അ​ഫീ​ഫ്, ലി​ബി​ൻ കെ.​മോ​ഹ​ൻ, സി.​എ​ച്ച്. ഷം​സീ​ർ, സി.​എ​സ്. ശ്രീ​രാ​ഗ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : unique protest NattuVishasham DistrictNews

Recent News

Corehub Up