ബിനീഷ്
പുല്‍പ്പള്ളി: കബനി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ബത്തേരി പുത്തന്‍കുന്ന് നെല്ലിവയല് ഉന്നതിയിലെ ബിനീഷ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബിനീഷ് സുഹൃത്തുക്കള്‍ക്കൊപ്പം പെരിക്കല്ലൂരിലെ തേന്മാവിന് കടവില്‍ പുഴയില്‍ ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. ഇതിനിടെ ബിനീഷ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
പുഴയിലിറങ്ങിയ ബിനീഷ് അബദ്ധത്തില്‍ കയത്തില്‍പ്പെടുകയായിരുന്നു. ബിനീഷ് മുങ്ങിത്താഴുന്നതു കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വച്ചതോടെ നാട്ടുകാരും സമീപത്തെ തോണിക്കാരും ചേര്‍ന്ന് ബിനീഷിനെ കണ്ടെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുല്‍പ്പള്ളി പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹം ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സോമന്-തങ്ക ദമ്പതികളുടെ മകനാണ്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate young man drowned