അനുമതി പത്രം മന്ത്രി സി.പി. ജോണിനു അബിൻ വർക്കി എംഎൽഎ കൈമാറുന്നു.
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബിൻ വർക്കി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ബസ് ഡിപ്പോയിലേക്ക് ബസ് വാങ്ങുന്നതിനുള്ള സമ്മതപത്രമാണ് എംഎൽഎ മന്ത്രി സി.പി. ജോണിന് സമർപ്പിച്ചത്.
പുതിയ ബസുകൾ ലഭ്യമാകുന്നതോടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.
Tags :