പ്രതീകാത്മക ചിത്രം
വിഴിഞ്ഞം : കോവളത്തെ സ്പായിലെ പീഡനക്കേസിൽ പിടിയിലായ പ്രതികളുടെ സ്ഥാപനങ്ങളിൽ പൊലിസിന്റെ പരിശോധന.വിലപ്പെട്ട രേഖകൾ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കോവളം വിഴിഞ്ഞം ചൊവ്വര , പൂവാർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടാം പ്രതിയെ ഇന്നലെയും ചോദ്യം ചെയ്തു. അതിനായി ഒന്നാം പ്രതിയായ കുട്ടിയുടെ ഇളയമ്മയെയും അഞ്ചാം പ്രതിയും ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപ് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയും തുടങ്ങി. കൂടാതെ പ്രതികളുടെ റിമാൻ്റ് കാലാവധി പതിനാല് ദിവസം കൂടി നീട്ടുന്നതിന് കോടതിക്ക് അപേക്ഷനൽകാനും അധികൃതർ തീരുമാനിച്ചതായും അറിയുന്നു.
Tags :