x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു

വെബ് ഡെസ്ക്
Published: October 29, 2026 10:19 PM IST | Updated: October 29, 2026 10:19 PM IST

പാ​ലാ-​രാ​മ​പു​രം റോ​ഡി​ല്‍ ചി​റ്റാ​ർ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന സ്കൂ​ട്ട​ർ.

പാ​ലാ: രാ​മ​പു​രം റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. ചി​റ്റാ​ര്‍ മു​ത​ല്‍ നെ​ച്ചി​പ്പു​ഴൂ​ര്‍ വ​രെ റോ​ഡി​ന് വീ​തി കു​റ​വാ​ണ്. തോ​ട് പു​റ​മ്പോ​ക്കി​ല്‍​നി​ന്ന് താ​മ​സ​ക്കാ​ര്‍ ഒ​ഴി​ഞ്ഞു​പോ​യി​ട്ടും റോ​ഡി​ന് വീ​തി കൂ​ട്ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ദി​വ​സേ​ന അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കേ പ്ര​ദേ​ശ​വാ​സി​ക​ള്‍​ ആ​ശ​ങ്ക​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് രാ​മ​പു​ര​ത്തേ​ക്ക് യാ​ത്ര ചെ​യ്ത സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ ചി​റ്റാ​ര്‍ കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. പേ​ണ്ടാ​നം​വ​യ​ലി​ല്‍​നി​ന്നു വ​ന്ന കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ റോ​ഡി​ല്‍ വീ​ഴു​ക​യും ഇ​തേ​സ​മ​യം രാ​മ​പു​രം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന മ​റ്റൊ​രു വാ​ഹ​നം സ്‌​കൂ​ട്ട​റി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി നി​ര്‍​ത്താ​തെ പോ​വു​ക​യും ചെ​യ്തു. ഭാ​ഗ്യം കൊ​ണ്ടാ​ണ് യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ര​ന്‍ ആ​ശു​പ​ത്രി​യി​ൽ ചികിത്സയി ലാണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ നെ​ടു​മ്പാ​റ, പൂ​ത​ക്കു​ഴി വ​ള​വ്, നെ​ച്ചി​പ്പു​ഴൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ടത്തി​ല്‍​പ്പെ​ട്ടി​രു​ന്നു.

Tags :

Recent News

Corehub Up