കലഞ്ഞൂര്‍: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാത നിര്‍മാണത്തിലെ അപാകതമൂലം അടിക്കടി ഉണ്ടാകുന്ന റോഡ് അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാളെ വൈകുന്നേരം കലഞ്ഞൂര്‍, കൂടല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെ ജനജാഗ്രത സന്ദേശ യാത്ര നടത്തും.
സന്ദേശ യാത്ര ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ സി.വി. ശാന്തകുമാര്‍ എംഎല്‍എ പങ്കെടുക്കും.കലഞ്ഞൂര്‍ കൂടല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത യോഗത്തില്‍ പ്രസിഡന്റ് എം.ആര്. പ്രകാശ് അധ്യക്ഷത വഹിച്ചു.ഡിസിസി സെക്രട്ടറി ഡി. ഭാനുദേവന്‍ ഉദ്ഘാടനം ചെയ്തു.
Tags : Accidents on PM Road