ജലാലുദ്ദീൻ
ആറ്റിങ്ങൽ: വധശ്രമ കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ആറ്റിങ്ങൽ പൊലിസിന്റെ പിടിയിലായി. നഗരൂർ ദർശനവട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ സൈനുലാബ്ദീനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കരവാരം തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനെയാണ് ആറ്റിങ്ങൽ പൊലിസ് പിടികൂടിയത്. 1995 നവംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പിടികിട്ടാപ്പുള്ളികളെ പിടിക്കുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആറ്റിങ്ങൽ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, പോലീസുകാരായ മനോജ്, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags :