അറസ്റ്റിലായ പ്രതി
കോട്ടയം: പോക്സോ കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സോനിത്പൂർ സ്വദേശിയായ ബുധൽ ലക്രയുടെ മകൻ ബിരാന്ത ലക്ര (25) യെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്ൽ കോടതി (പോക്സോ) ജഡ്ജി റോഷ്നി എച്ച്. ശിക്ഷിച്ചത്.വൈക്കം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ എം. ആണ് കേസ് അന്വേഷിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Tags :