മന്ത്രി മോന്‍സ് ജോസഫിനു നിവേദനം നല്കുന്നു.
ആര്യങ്കാവ് :അച്ചന്‍കോവില്‍ കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് നിവേദക സംഘത്തിന് ഉറപ്പു നല്കി. കിഴക്കന്‍ മേഖലയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുകയും തമിഴ്നാട് വഴി എത്തിച്ചേരാവുന്നതുമായ ആര്യങ്കാവ് പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശത്ത് 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കുടിവെള്ള പദ്ധതിയാണുള്ളത്. അറ്റകുറ്റപ്പണികള്‍ നടത്താത്തതു മൂലം നിലവില്‍ ഉപയോഗപ്രദമല്ല. നിലവില്‍ 250 വാട്ടര്‍ കണക്ഷനുകളാണ് അച്ചന്‍കോവില്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ആറിനോട് ചേര്‍ന്നുള്ള കിണറും പമ്പ്ഹൗസും ജലസംഭരണിയും എല്ലാം തകര്‍ന്ന നിലയിലാണ്.
പദ്ധതി എത്രയും വേഗം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ്ചെയര്‍മാന്‍ മോഹനന് പിള്ള, കെടിയുസി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് അച്ചന്‍കോവില്‍ ശശിധരന്‍പിള്ള, ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന് കണ്‍വീനര്‍ രാജന് എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനെ നേരില്‍കണ്ട് നിവേദനം നല്കി.
ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും പദ്ധതി അടിയന്തരമായി വിപുലപ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്കി.
Tags :