x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​സാ​ക്ഷി @ 50 വാർഷിക സ​മാ​പ​ന സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: October 30, 2026 11:58 PM IST | Updated: October 30, 2026 11:58 PM IST

ഡോ.എ.​പി. അ​ശ്വ​നി ഭ​ദ്ര​ദീ​പം തെ​ളി​യിക്കു​ന്നു.

കൊ​ല്ലം: ല​ളി​താം​ബി​ക അ​ന്ത​ർ​ജ്ജ​ന​ത്തി​ന്‍റെ നോ​വ​ലാ​യ അ​ഗ്നി​സാ​ക്ഷി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ള​ജ് ലൈ​ബ്ര​റി​യു​ടെ​യും ഫോ​ക്‌​ലോ​ർ ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.സ​മാ​പ​ന​ സ​മ്മേ​ള​ന​ത്തി​ൽ നോ​വ​ലി​സ്റ്റും പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യും എ​സ്എ​ൻ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​എ.​പി. അ​ശ്വ​നി മു​ഖ്യാ​തി​ഥി​യാ​യി. കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ ​സി​സ്റ്റ​ർ ഡോ.റ​ബേ​ക്ക റെ​യ്ച്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫോ​ക്‌ലോ​ർ ക്ല​ബി​ന്‍റെ സെ​ക്ര​ട്ട​റി ഡോ. ​എ​ൽ. വി​നോ​ദ്, ഫോ​ക് ലോ​ർ ക്ല​ബ്ബ് അം​ഗ​ങ്ങ​ളാ​യ അ​മൃ​ത വേ​ണു​ഗോ​പാ​ൽ, എം.​ബി. വൈ​ഷ്ണ​വി എ​ന്നി​വ​ർ പ്രസംഗിച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ മു​ഹ​മ്മ​ദ് ഫാ​യി​ൻ, വി.സ്നേ​ഹ എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.
‌

 

Tags :

Recent News

Corehub Up