നെടുമ്പായിക്കുളം ജംഗ്ഷനില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം.
എഴുകോണ്‍: ഹരിതകര്‍മസേന വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ കൂട്ടിയിടുന്നതായി ആക്ഷേപം.
എഴുകോണ്‍ പഞ്ചായത്തില്‍ മിക്കവാര്‍ഡുകളിലും പ്രത്യേകിച്ച് ഇഎസ്ഐ, നെടുമ്പായികുളം വാര്‍ഡുകളില്‍നിന്ന് ഹരിതകര്‍മസേന ശേഖരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ജംഗ്ഷനുകളില്‍ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ ബക്കറ്റുകള്‍ക്ക് സമീപം കൊണ്ടിടുന്നത് പതിവായിരിക്കുന്നു.ഹരിതകര്‍മസേനാ സംവിധാനം നിലവില്‍വരുന്നതിനു മുമ്പ് ഇത് ജനങ്ങള്‍തന്നെ സംസ്കരിച്ചിരുന്നതാണ്.
എന്നാല്‍ ഇപ്പോള്‍ അത് പണംപറ്റി ശേഖരിച്ച് തെരുവില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ്.
മുമ്പ് ചില വീടുകളുടെ പരിസരങ്ങള്‍ മാത്രം മലിനമായി കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ നാട് മലിനമാകുന്ന സാഹചര്യമാണ്.
ജലജന്യ രോഗങ്ങള്‍ പടരുന്ന ഈ സമയത്ത് കൊതുകുകളും മറ്റും വ്യാപിക്കാനുള്ള കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് എഴുകോണ്‍ പഞ്ചായത്ത് അധികൃതര്‍.എത്രയും പെട്ടെന്ന് ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മാറ്റി ശാസ്ത്രീയമായ രീതിയില്‍ സംസ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആ വശ്യം.