x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ

വെബ് ഡെസ്ക്
Published: October 30, 2026 12:26 AM IST | Updated: October 30, 2026 12:26 AM IST

ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റമ്പി​ൽ സ​മ്മാ​നി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: ത​ല​ച്ചോ​റി​ലു​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ളും -ബ്ല​ഡ്-​ബ്രെ​യി​ൻ ബാ​രി​യ​ർ ത​ക​രാ​റു​ക​ളും സം​ബ​ന്ധി​ച്ച ആ​ധു​നി​ക ക​ണ്ടെ​ത്ത​ലു​ക​ളെ​യും പു​തി​യ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളെ​യും കു​റി​ച്ച് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബ​ർ​ക്ക്മാ​ൻ​സ് കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജി​ലെ സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് (സി​ആ​ർ​ഡി), ഐ​ക്യു​എ​സി, ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ർ (ഐ​ഇ​ഡി​സി), ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഇ​ന്നൊ​വേ​ഷ​ൻ കൗ​ൺ​സി​ൽ (ഐ​ഐ​സി) എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ന​ട​ന്ന​ത്.

യു​എ​സ്എ അ​റ്റ്ലാ​ന്‍റ​യി​ലെ മോ​ർ​ഹൗ​സ് സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ലെ സ​ർ​ജ​റി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും വൈ​സ് ചെ​യ​ർ ഓ​ഫ് റി​സ​ർ​ച്ചും ന്യൂ​റോ സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അം​ഗ​വു​മാ​യ പ്ര​ഫ. ഡോ. ​ബി​നു ത​ര​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്ബി കോ​ള​ജി​ലെ പ്ര​ഗ​ത്ഭ​നാ​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

കോ​ള​ജി​ലെ ക​ർ​ദി​നാ​ൾ പ​ടി​യ​റ ഹാ​ളി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണ​ത്തി​ൽ ന്യൂ​റോ സ​യ​ൻ​സ്, ബ​യോ​മെ​ഡി​ക്ക​ൽ രം​ഗ​ങ്ങ​ളി​ലെ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ളും ഗ​വേ​ഷ​ണ ത​ല്പ​ര​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ലു​ള്ള ആ​ഗോ​ള സാ​ധ്യ​ത​ക​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

Tags :

Recent News

Corehub Up