x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ​യി​ൽ ക​ട​ൽ ക​ലി​തു​ള്ളു​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 10:38 PM IST | Updated: August 1, 2026 10:38 PM IST

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വീ​ട്.

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തെ​ക്ക് തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം ശ​ക്തം. ആ​റ് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. നൂ​റോ​ളം വീ​ടു​ക​ളി​ൽ ക​ട​ൽ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റി, സാ​ധാ​ര​ണ​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി.

തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ലും ക്യാ​മ്പു​ക​ളി​ലും അ​ഭ​യം​തേ​ടി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് ഒ​ന്നാം വാ​ർ​ഡി​ൽ വ്യാ​സാ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ട​ലാ​ക്ര​മ​ണം ക​ണ്ടു​തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഉ​ച്ച​യോ​ടെ ക​ട​ൽ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. ക​ട​ൽ​ഭി​ത്തി​യു​ടെ മു​ക​ളി​ലൂ​ടെ ആ​ഞ്ഞ​ടി​ച്ച തി​ര​മാ​ല​ക​ൾ പ്ര​ദേ​ശ​ത്ത് നാ​ശം വി​ത​ക്കു​ക​യാ​യി​രു​ന്നു. തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ഹ​സീ​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘ​വും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് കാ​ക്കാ​ഴം പു​തു​വ​ൽ കൊ​ച്ചു​ബാ​വ​യു​ടെ വീ​ട് ത​ക​ർ​ന്നു. 17-ാം വാ​ർ​ഡി​ൽ മ​ഹേ​ഷി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി ക​ട​ലെ​ടു​ത്തു. പാ​ല​ച്ചു​വ​ട് വീ​ട്ടി​ൽ ഗോ​പി, ചി​ത്ര രാ​ജ​ൻ എ​ന്നി​വ​രു​ടെ​യും, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പു​തു​വ​ൽ വീ​ട്ടി​ൽ വി​ഷ്ണു, രാ​മ​ച​ന്ദ്ര​ൻ, സു​ധീ​ർ, ഉ​ദ​യ​കു​മാ​ർ, പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​തു​വ​ൽ അ​ന​ന്ത​ന്‍റെ വീ​ടും ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. ആ​റു​മാ​സം മു​മ്പ് പു​ന​ർ​നി​ർ​മി​ച്ച വീ​ടാ​ണ് ത​ക​ർ​ന്ന​ത്. അ​ഞ്ചാ​ലും കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ മ​തി​ലും ക​ട​ൽ ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. തീ​ര​ദേ​ശ റോ​ഡ് ക​വി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews kadal kalithullunnu

Recent News

Corehub Up