x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​യി​ല്‍​പാ​മി​ലെ മൃ​ഗ​വേ​ട്ട: ഓ​യി​ല്‍​പാ​മി​ലെ മൃ​ഗ​വേ​ട്ട: പ്ര​തിയുമാ​യി തെ​ളി​വെ​ടു​പ്പ് നടത്തി

വെബ് ഡെസ്ക്
Published: October 30, 2026 11:53 PM IST | Updated: October 30, 2026 11:53 PM IST

പ്രതിയുമായി തെളിവെടുപ്പ്

അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ ഓ​യി​ല്‍​പാം എ​സ്റ്റേ​റ്റി​ല്‍ കാ​ള​യെ വെ​ടി​വ​ച്ച് കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ ഒ​രാ​ളെ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ഏ​രൂ​ര്‍ പൊലിസി​ന് കൈ​മാ​റി​യ ഇ​ള​വ​റാം​കു​ഴി അ​ഭി​മ​ന്യു ഭ​വ​നി​ല്‍ ഷൈ​ജു​വു​മാ​യാ​ണ് അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.എ​ണ്ണ​പ്പ​ന​ത്തോ​ട്ട​ത്തി​ലെ സി ​ഡി​വി​ഷ​ന്‍ ഈ​ട്ടി പ​താ​ലി​ലും, പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യും വെ​ടി​ക്കോ​പ്പു​ക​ള്‍ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്ന ആ​ളൊ​ഴി​ഞ്ഞ ക്വാ​ർട്ടേ​ഴ്‌​സി​ലും എ​ത്തി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ഓ​യി​ല്‍​പാ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍  സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത വി​ള​ക്കു​പാ​റ ഓ​സ്‌​കാ​ര്‍ ജം​ഗ്ഷ​നി​ലെ കൊ​ച്ചു​കു​ളം പാ​ത വ​ഴി​യാ​ണ് ഓ​യി​ല്‍​പാ​മി​ലേ​ക്ക് മൃ​ഗ​വേ​ട്ട​യ്ക്ക് എ​ത്തു​ക​യും തി​രി​കെ പോ​കു​ക​യും ചെ​യ്ത​തെ​ന്ന് തെ​ളി​വെ​ടു​പ്പി​ല്‍ പ്ര​തി​ വ്യ​ക്ത​മാ​ക്കി.പ്ര​തി​ക​ളു​ടെ കാ​റി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന ഇ​റ​ച്ചി വെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളും വ​ന​പാ​ല​ക​ര്‍ തെ​ളി​വെ​ടു​പ്പി​നി​ടെ ക​ണ്ടെ​ടു​ത്തു. കേ​സി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി ഏ​രൂ​ര്‍ മ​ണ​ലി​ല്‍ പ​റ​മ്പ​യ്യ​ത്ത് വീ​ട്ടി​ല്‍ സ​ജു സാ​ബു​വി​നെ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ​കേ​സി​ലും പ്ര​തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.  ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. പ്ര​തി​ക​ള്‍​ക്ക് നാ​ട​ന്‍ തോ​ക്കു​ക​ള്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് തെ​ളി​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ര്‍ എ​സ്. ദി​വ്യ​റോ​സ് അ​റി​യി​ച്ചു. ക​ളം​കു​ന്ന് സെ​ക്‌ഷനി​ലെ ഫോ​റ​സ്റ്റ​ര്‍​മാ​രാ​യ  സ​ജീ​ഷ്‌​കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, ബി​എ​ഫ്ഒ​മാ​രാ​യ രാ​ജേ​ഷ്, ര​മ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലേ​ക്ക് മാ​റ്റി.

 

Tags :

Recent News

Corehub Up