പാലക്കാട്: കാണിക്കമാത സ്കൂളിൽ വാർഷികദിനം ‘സഫയർ 2കെ26’ ആഘോഷിച്ചു. ഇന്നലെ വൈകുന്നേരം 4.30ന് സ്കൂൾ ഓഡിറ്റോറിയം ഗ്രീൻഗാലറിയിൽ നടന്ന ചടങ്ങ് ജില്ലാ പോലീസ് ചീഫ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസ് എഡ്യൂക്കേഷൻ കൗണ്‍സിലർ സിസ്റ്റർ ലത സിഎംസി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകയും പൂർവ വിദ്യാർഥിനിയുമായ ധന്യ രാജേന്ദ്രൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി. കാണിക്കമാത കോണ്‍വന്റ് ചാപ്ലിൻ ഫാ. ജെയിംസ് ചക്യത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എ. അരുണ്‍ പ്രസംഗിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ ടെസിൻ സിഎംസി വിവിധ മത്സരങ്ങളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനദാനം നടത്തി.
കലാകായിക രംഗങ്ങളിൽ പരിശീലകരായ അധ്യാപകരെയും ആദരിച്ചു. സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ സംഘനൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറി. അധ്യാപിക വി. അനിത സ്വാഗതവും സ്കൂൾ ലീഡർ ശ്രീയ സുരേഷ് നന്ദിയും പറഞ്ഞു. മാനേജർ സിസ്റ്റർ ടെസിൻ, പ്രിൻസിപ്പൽ ഡോ.സിസ്റ്റർ നിർമ്മൽ, സ്കൂൾ ലീഡർ, അധ്യാപക അനധ്യാപകർ പരിപാടികൾക്കു നേതൃത്വം നൽകി.