x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ളം ഹോം ​സ്റ്റേ​യി​ൽ വീണ്ടും പീഡനം: പരാതി നൽകി യുവതി

വെബ് ഡെസ്ക്
Published: November 4, 2026 12:46 AM IST | Updated: November 4, 2026 12:46 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം: എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കോ​വ​ള​ത്തെ ഹോം​സ്റ്റേ​യി​ൽ കൈ​ക​ൾ കെ​ട്ടി​യി​ട്ടു ര​ണ്ടു ദി​വ​സം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. വി​ദേ​ശ​ത്തു ന​ഴ്സാ​യ 33 കാ​രി​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ ശ്രീ​ജു​വി​നെ​തി​രെ (27) കോ​വ​ളം പൊ​ലി​സ് കേ​സെ​ടു​ത്തു.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന യു​വ​തി, ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഒ​രു ട്രാ​വ​ൽ​സ് ഉ​ട​മ​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വ​ഴി​യാ​ണ് പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ ശ്രീ​ജു​വി​നെ യു​വ​തി പ​രി​ച​യ​പ്പെ​ട്ട​ത്. പ​രി​ച​യ​ത്തി​ന്‍റെ പേ​രി​ൽ ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.​

ഫെ​ബ്രു​വ​രി​യി​ൽ നാ​ട്ടി​ലേ​ക്കു പോ​കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു വി​മാ​ന​മി​റ​ങ്ങി​യ യു​വ​തി​യെ ശ്രീ​ജു കോ​വ​ള​ത്തെ ഒ​രു ഹോം​സ്റ്റേ​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും രാ​സ​ല​ഹ​രി ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണു പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നും യു​വ​തി പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഭീ​ഷ​ണി​പ്പെ​ടു​ത്തി 25 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യി ക​ബ​ളി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി, ക​ഴി​ഞ്ഞ മാ​സം ആ​ദ്യം ആ​ലു​വ റൂ​റ​ൽ എ​സ്പി​യെ നേ​രി​ൽ​ക്ക​ണ്ടു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സീ​റോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സ് കോ​വ​ളം പൊ​ലി​സി​നു കൈ​മാ​റി. ഒ​ക്ടോ​ബ​ർ 12-നാ​ണ് കോ​വ​ളം പൊ​ലി​സ് ഔ​ദ്യോ​ഗി​ക​മാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​വ​ളം സ്റ്റേ​ഷ​നു തൊ​ട്ട​ടു​ത്തു​ള്ള പ്ര​ദേ​ശ​ത്താ​ണു സം​ഭ​വം ന​ട​ന്ന​ത്.

എ​ട്ട് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ല​ഭി​ച്ച പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു കോ​വ​ളം സി​ഐ വി.​എം. ശ്രീ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ​ണം ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും പൊ​ലി​സ് ആ​രം​ഭി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.

Tags :

Recent News

Corehub Up