x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​


Published: June 25, 2026 10:38 PM IST | Updated: June 25, 2026 10:38 PM IST

എ​ട​ത്വ: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്വ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് ല​ഹ​രിവി​രു​ദ്ധ റാ​ലി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ല​ഹ​രി ജീ​വി​ത​ത്തെ ന​ശി​പ്പി​ക്കും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം തി​ര​ഞ്ഞെ​ടു​ക്കൂ തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് എ​ന്‍​സി​സി, ജെ​ആ​ര്‍​സി, ലി​റ്റി​ല്‍ കൈ​റ്റ്‌​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റാ​ലി​ക്ക് ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് തെ​രു​വു​നാ​ട​ക​വും ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ര്‍ ജ​സ്റ്റി​ന്‍ വി. ​ജോ​സ​ഫ്. സ്‌​കൂ​ള്‍ സു​ര​ക്ഷ ക​ണ്‍​വീ​ന​ര്‍ വ​ര്‍​ഗീ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Anti-drug Nattuvishesham Districte news

Recent News

Corehub Up