ആന്റി മൈക്രോബിയല്‍ ഡ്രഗ് ഡൈല്യൂഷന് പ്രോട്ടോകോള്‍ പ്രകാശനകര്‍മം അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വഹിക്കുന്നു.
തൃശൂർ: അമലയില്‍ ആന്റിമൈക്രോബിയല്‍ അവയര്‍നസ് വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് ആന്‍ഡ് ആന്റി മൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പ് വിഭാഗം നടത്തിയ തുടര്വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ നിര്‍വഹിച്ചു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്‍സള്‍ട്ടന്റ് ഡോ. തബിത മറിയം, പ്രിന്‍സിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ക്ലിനിക്കല്‍ ഫര്‍മസിസ്റ്റ് ഡോ. ആല്‍ഗ പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി നഴ്സുമാർക്ക് ഉപകരിക്കുന്ന ആന്റി മൈക്രോബിയല്‍ ഡ്രഗ് ഡൈല്യൂഷന് പ്രോട്ടോകോള്‍ പ്രകാശനം ചെയ്തു.
Tags : Antimicrobial nattuvisesham locl news