x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥയുമായി ആ​ന്‍റ​ണി​​യും കുടുംബവും

തോ​മ​സ്‌​കു​ട്ടി ചാ​ലി​യാ​ര്‍
Published: October 29, 2026 11:51 PM IST | Updated: October 29, 2026 11:51 PM IST

വീ​ട്ടു​മു​റ്റ​ത്തെ പ​ശു​ത്തൊ​ഴു​ത്തി​ന് സ​മീ​പം ആ​ന്‍റണി​യും കു​ടും​ബ​വും.

നി​ല​മ്പൂ​ര്‍: പു​ല​ര്‍​ച്ചെ അ​ഞ്ചാ​കു​മ്പോ​ള്‍ നി​ല​മ്പൂ​ര്‍ മൂ​ലേ​പ്പാ​ട​ത്തെ കൊ​ല്ല​ക്കൊ​മ്പി​ല്‍ വീ​ട്ടി​ല്‍ പ​ണി​ക​ള്‍ തു​ട​ങ്ങു​ക​യാ​യി. ആ​ന്‍റണി​യും ഭാ​ര്യ റോ​സ​മ്മ​യും പി​ന്നെ മ​ക്ക​ളും. പി​ന്നെ ഒ​പ്പം കാ​വ​ലാ​യി നാ​ല് വ​ള​ര്‍​ത്തു​നാ​യ​ക​ളും. വ​ന്യ​മൃ​ഗ​ശ​ല്യം പ​തി​വാ​യ മ​ല​യോ​ര​ത്ത് രാ​വും പ​ക​ലും ഇ​വ​ര്‍​ക്ക് കാ​വ​ല്‍ നി​ല്‍​ക്കു​ന്ന​ത് റെ​ക്‌​സും മാ​ക്‌​സും കൈ​സ​റും സിം​ബ​യു​മാ​ണ്.

ആ​ന്‍റ​ണി​യു​ടെ​യും റോ​സ​മ്മ​യു​ടെ​യും ലോ​കം കൃ​ഷി​യാ​ണ്. വെ​റും കൃ​ഷി​യ​ല്ല; പ​ശു മു​ത​ല്‍ തേ​നീ​ച്ച​യും മീ​നും വ​രെ നീ​ളു​ന്ന ഒ​രു കൊ​ച്ചു സാ​മ്രാ​ജ്യം. മു​പ്പ​ത് വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ ഇ​ടി​വ​ണ്ണ ക്ഷീ​ര​സം​ഘ​ത്തി​ലേ​ക്ക് പാ​ല്‍ ന​ല്‍​കു​ന്ന ആ​ന്‍റ‌ണി​ക്ക് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷീ​ര​ക​ര്‍​ഷ​ക പെ​ന്‍​ഷ​നു​മു​ണ്ട്. അ​ന്ന് ര​ണ്ട് പ​ശു​ക്ക​ളി​ല്‍ തു​ട​ങ്ങി ഇ​ന്ന് പ​തി​നൊ​ന്ന് പ​ശു​ക്ക​ളും അ​ഞ്ച് ക​റ​വ​പ്പ​ശു​ക്ക​ളു​മാ​യി വ​ള​ര്‍​ന്നു.
പ​റ​മ്പി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ല്‍ കാ​ഴ്ച​ക​ളു​ടെ ഒ​രു മേ​ള​മാ​ണ്. തെ​ങ്ങും ക​വു​ങ്ങും ഓ​റ​ഞ്ചും നാ​ര​ങ്ങ​യും ചേ​ന​യും മു​രി​ങ്ങ​യു​മെ​ല്ലാം തി​ങ്ങി​നി​റ​ഞ്ഞു നി​ല്‍​ക്കു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ചി​പ്‌​സ് പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ന്ന സാ​ന്‍​സി വാ​ര്‍ ഇ​നം നേ​ന്ത്ര​വാ​ഴ​ക​ള്‍. ചു​ണ്ടി​ല്ലാ​ത്ത, മൂ​ന്നോ നാ​ലോ പ​ട​ല​ക​ള്‍ മാ​ത്രം വ​രു​ന്ന ഈ ​വാ​ഴ​ക്കു​ല​യി​ലെ ഒ​രു കാ​യ​യ്ക്ക് വ​രും ഒ​രു കി​ലോ​യോ​ളം ഭാ​രം ചി​പ്‌​സു​ണ്ടാ​ക്കാ​ന്‍ ഇ​തി​ലും മി​ക​ച്ച വേ​റെ ഇ​ന​മി​ല്ല.

ഇ​തോ​ടൊ​പ്പം ഇ​രു​ന്നൂ​റോ​ളം താ​റാ​വു​ക​ളും ആ​ടു​ക​ളും കോ​ഴി​ക​ളും തേ​നീ​ച്ച​യും മ​ത്സ്യ​കൃ​ഷി​യു​മെ​ല്ലാ​മാ​യി പ​റ​മ്പ് എ​പ്പോ​ഴും സ​ജീ​വ​മാ​ണ്. ഈ ​വീ​ട്ടി​ലെ മ​ക്ക​ളും അ​ച്ഛ​ന​മ്മ​മാ​രെ​പ്പോ​ലെ ത​ന്നെ ക​ഠി​നാ​ധ്വാ​നി​ക​ളാ​ണ്. മ​ക്ക​ള്‍: ഡോ​. ജി​ജി​മോ​ള്‍ (നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​), തോ​മ​സ് ആ​ന്‍റ​ണി (മാ​നേ​ജ​ർ, നെ​റോ​ലാ​ക്‌​സ് പെ​യി​ന്‍റിംഗ് ക​മ്പ​നി), സ​ജി​മോ​ൻ (ജൂ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍റ് ട്ര​ഷ​റി​).

ജോ​ലി​ത്തി​ര​ക്കു​ക​ളുണ്ടെ​ങ്കി​ലും വീ​ട്ടു​പ​റ​മ്പി​ലെ പ​ണി​ക​ളി​ല്‍ മ​ക്ക​ളും ആ​ന്‍റ​ണി​ക്കൊ​പ്പം കൂ​ടും. സ​ജി​മോ​ന്‍റെ റ​ബ​ര്‍ ടാ​പ്പിം​ഗ് വി​ഡി​യോ​ക​ള്‍ യൂ​ട്യൂ​ബി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റാ​ണ്. ന​വം​ബ​ര്‍ മൂ​ന്നി​ന് നി​ല​മ്പൂ​രി​ലെ​ത്തു​ന്ന റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ആ ​ക​ഴി​വ് മാ​നി​ച്ച് സ​ജി​മോ​നെ നേ​രി​ല്‍ കാ​ണാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഞ​ങ്ങ​ള്‍​ക്ക് ജീ​വി​ത​ത്തി​ല്‍ കി​ട്ടി​യ എ​ല്ലാ ഭാ​ഗ്യ​ങ്ങ​ളും ഈ ​മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള കൃ​ഷി​യി​ലൂ​ടെ​യാ​ണെന്ന് ആ​ന്‍റണി​യും റോ​സ​മ്മ​യും അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. മ​ക്ക​ള്‍​ക്കും ഈ ​കൃ​ഷി​സ്‌​നേ​ഹം പ​ക​ര്‍​ന്നു​ന​ല്‍​കി​യാ​ണ് ഈ ​മാ​തൃ​കാ കു​ടും​ബ​ത്തി​ന്‍റെ ഓ​രോ ദി​വ​സ​വും പു​ല​രു​ന്ന​ത്.

Tags :

Recent News

Corehub Up