x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ത​ള്ളാ​നെ​ത്തി; തി​രി​ച്ചു​ ക​യ​റ്റി​വി​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ

വെബ് ഡെസ്ക്
Published: October 30, 2026 10:38 PM IST | Updated: October 30, 2026 10:38 PM IST

മാ​ന്ത​റ​യി​ൽ കു​ഴി​ച്ചി​ടാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച മാ​ലി​ന്യം.

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​തക​ർ​മസേ​ന​യു​ടെ മാ​ലി​ന്യം പാ​റ​മ​ട​യി​ൽ കു​ഴി​കു​ത്തി നി​റ​യ്ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം ത​ട​ഞ്ഞ് ബി​ജെ​പി​യു​ടെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, മ​ദ്യ​ക്കു​പ്പി​ക​ൾ, ഗ്ലാ​സ് ബോ​ട്ടി​ലു​ക​ൾ, കോ​ഴിമാ​ലി​ന്യം, സാ​നി​റ്റ​റി നാ​പ്കി​ൻ മു​ത​ലാ​യ മാ​ലി​ന്യ​ങ്ങ​ൾ പ​ത്താം വാ​ർ​ഡി​ലെ മെം​ബ​ർപോ​ലും അ​റി​യാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ത​ന്നെ​യാ​ണ് കു​ഴി​ച്ചി​ടാ​ൻ കൊ​ടു​ത്തു​വി​ട്ട​തെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് നാ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെത്തു​ട​ർ​ന്ന് കു​ഴി​ച്ചി​ടാ​ൻ കൊ​ണ്ടു​വ​ന്ന ജെ​സി​ബി ത​ട​ഞ്ഞുവ​യ്ക്കു​ക​യും ഹ​രി​തക​ർ​മസേ​ന​യു​ടെ വാ​ഹ​നം തി​രി​ച്ചെ​ത്തി​ച്ച് അ​തി​ൽ ക​യ​റ്റിവി​ടു​ക​യും ചെ​യ്തു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​ക​ർ​മ​സേ​ന സ്ഥാ​പി​ച്ച ബി​ന്നു​ക​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യ​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ സ്ഥ​ല​ത്തെത്തി​ച്ച​ത്.

10-ാം വാ​ർ​ഡം​ഗം എം.​കെ. സു​ജാ​ത, ഒ​ന്പ​താം വാ​ർ​ഡം​ഗം ശ്രീ​ജാ സ​രീ​ഷ്, എം.​ആ​ർ. സ​രീ​ഷ്‌​കു​മാ​ർ, കെ.​ബി. ജ​യേ​ഷ്, അ​നീ​ഷ് ക​റു​ക​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്ഥ​ല​മു​ട​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തെ പാ​റ​മ​ട​യ്ക്കു​സ​മീ​പം മാ​ലി​ന്യം കു​ഴി​ച്ചി​ടാ​നെ​ത്തി​യ​തെ​ന്നും മു​ന്പും ഇ​വി​ടെ കു​ഴി​ച്ചി​ട്ടി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ് വി​ശ​ദീ​ക​രി​ച്ചു. മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന് സ്വ​ന്തം സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണി​ത്. വ​ഴി​യോ​ര​ത്തു​ള്ള ബി​ന്നു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യ​മാ​ണ് അ​വി​ടെ​യെ​ത്തി​ച്ച​ത്.

Tags :

Recent News

Corehub Up