കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കാനെത്തിയപ്പോൾ.
ആര്യങ്കാവ്: സേവന വാരാചരണത്തിന്റെ ഭാഗമായി ആര്യങ്കാവ് കെഎസ്ആർടിസി ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥികൾ.
സേവന വാരാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഡിപ്പോയിലെത്തിയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് മെമ്പർ സിൻസി തോമസ് പരിപാടി ഉദ്ഘാടനം ചെയ്യുകയും വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ഡിപ്പോ ഇൻസ്പെക്ടർ ഇൻചാർജ് ബിനു, ഡിപ്പോ സീനിയർ അസിസ്റ്റന്റ് മഹേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, സീനിയർ അധ്യാപകൻ വി. കെ. റോയ് എന്നിവർ പ്രസംഗിച്ചു.