മഞ്ചേരി: വ്യാജരേഖയുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലിസ്. മഞ്ചേരി മുട്ടിപ്പാലം ഒറ്റകത്ത് മങ്കരത്തൊടി അബ്ദുല്‍ റഷീദിന്റെപരാതിയില്, കോഴിക്കോട് മൂടാടി ചോലവീട്ടില് വാലിയില്‍ നാസറിനെതിരെയാണ് മഞ്ചേരി പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാന ബിസിനസ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തുള്ള ഡിമോറ ഹോട്ടല്‍ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഒ.എം.എ. റഷീദിന്റെയും ഡയറക്ടര്‍ ഇബ്രാഹീം കുട്ടി എന്‍ജിനിയറുടെയും വ്യാജ ഒപ്പിട്ടും സ്ഥാപനത്തിന്റെ വ്യാജ സീല്‍ നിര്‍മിച്ച് ഉപയോഗിച്ചെന്നും കൃത്രിമ കരാറുണ്ടാക്കിയെന്നാണ് പരാതി. 135 മുറികളുള്ള തിരുവനന്തപുരത്തെ പ്രമുഖ നക്ഷത്ര ഹോട്ടല്‍ തുച്ഛമായ തുകയ്ക്ക് കൈവശപ്പെടുത്തുന്നതിനാണ് വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
കരാര്‍ പ്രകാരം തനിക്ക് ഭീമമായ തുക കിട്ടാനുണ്ടെന്നും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നും സ്ഥാപനം റിസീവര്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കൊച്ചി എന്‍സിഎല്‍ടി കോടതിയില്‍ വാലിയില്‍ നാസര്‍ ഫയല്‍ ചെയ്ത പാപ്പര്‍ ഹര്‍ജി കോടതി തള്ളിയിരുന്നു.
എഗ്രിമെന്റിന്റെ ഒറിജിനല്‍ കോപ്പിയും ഇന്‍കം ടാക്സ് റിട്ടേണും കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹര്ജിക്കാരന് സാധിച്ചില്ലെന്ന കാരണത്താലാണ് കോടതി കേസ് തള്ളിയത്.
Tags :