x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത​ക്ക​മ്പി വി​ൽക്കാ​ൻ ശ്ര​മം; ക​രാ​റു​കാ​ര​ന​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ


Published: June 10, 2026 02:21 AM IST | Updated: June 10, 2026 02:21 AM IST

രാ​ജ​പു​രം: വൈ​ദ്യു​ത​ലൈ​ൻ വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​ലു​മി​നി​യം ക​മ്പി ആ​ക്രി​ക്കാ​ര​ന് കൊ​ടു​ക്കാ​ൻ പോ​ക​വേ പോ​ലീ​സ് പി​ടി​കൂ​ടി. ക​രാ​റു​കാ​ര​ന​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. രാ​ജ​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ വൈ​ദ്യു​തി​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ബ​ളാ​ന്തോ​ട് അ​രി​പ്രോ​ഡ് സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ (52), ക​ള്ളാ​റി​ലെ ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ൻ കെ.​പി. ഷെ​ഫീ​ഖ് (42), ആ​ക്രി​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളും അ​സം സ്വ​ദേ​ശി​ക​ളു​മാ​യ സെ​യ്‌​ഫു​ദീ​ൻ അ​ഹ​മ്മ​ദ് (32), ആം​ലി​ഖീ​ർ ഹു​സൈ​ൻ(18) എ​ന്നി​വ​രെ​യാ​ണ് രാ​ജ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​ന​വും തൊ​ണ്ടി​മു​ത​ലും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.50ഓ​ടെ ക​ള്ളാ​റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മാ​ല​ക്ക​ല്ല് ഭാ​ഗ​ത്തു​നി​ന്നു വൈ​ദ്യു​തി​വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ലു​മി​നി​യം ക​മ്പി​യു​മാ​യി പി​ക്ക​പ്പ് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ഷെ​ഫീ​ഖ് അ​ട​ക്ക​മു​ള്ള മൂ​ന്നം​ഗ സം​ഘം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​രാ​റു​കാ​ര​നാ​യ വി​നോ​ദ് കു​മാ​റി​നെ തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഘ​ത്തി​ൽ​നി​ന്ന് 600 കി​ലോ സ്ക്രാ​പ്പ് അ​ലൂ​മി​നി​യം ക​മ്പി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് ഏ​ക​ദേ​ശം 75,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ക​രാ​ർ​ജോ​ലി​ക്കി​ടെ വി​നോ​ദ് കു​മാ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​ലൂ​മി​നി​യം ക​മ്പി​ക​ൾ ആ​ക്രി ക​ച്ച​വ​ട​ക്കാ​ര​ൻ ഷെ​ഫീ​ഖി​ന് വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള്ളാ​റി​ലെ ആ​ക്രി​ക്ക​ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യി​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ജ​പു​രം എ​സ്ഐ സി.​സി. ബി​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ. ദി​ലീ​പ്, പോ​ലീ​സ് ഡ്രൈ​വ​ർ ജി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Nattuvishesham Local news electric wire contractor arrested

Recent News

Corehub Up