മലയാറ്റൂർ ഇല്ലിത്തോട്ടിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി സയന്റിസ്റ്റ് നീത കെ. ഗോപാൽ നിർവഹിക്കു
കാലടി: കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി മലയാറ്റൂർ ഇല്ലിത്തോട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ആരംഭിച്ചു. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി, ഇന്ത്യൻ കാലാവസ്ഥ വകുപ്പ്, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ, എറണാകുളം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി എന്നിവർ സംയുക്തമായാണ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചത്.
എറണാകുളം ജില്ലയിലെ കാലാവസ്ഥ വിവരങ്ങൾ ശേഖരിക്കാനും മഴയുടെ അളവ്, താപനില, അന്തരീക്ഷത്തിലെ ഈർപ്പം, കാറ്റിന്റെ വേഗത തുടങ്ങിയവ നിരീക്ഷിക്കാനും വെതർ സ്റ്റേഷൻ സഹായകമാകും. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രൂപത്തിൽ വെതർ സ്റ്റേഷനിൽ കാണാനാകും. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ മനസിലാക്കുന്നതിനും ശക്തമായ മഴ, കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സാധ്യതകൾ നിരീക്ഷിക്കാനും ഇത്തരം സംവിധാനങ്ങൾ പ്രയോജനപ്പെടും. ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ കൃഷി, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലും സഹായകരമാകും.
കാലാവസ്ഥ സാഹചര്യങ്ങൾ കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഇല്ലിത്തോട് ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ പ്രവർത്തനം പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയാണ് പൂർണമായും സങ്കേതിക സഹായം നൽകുന്നത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ ഉദ്ഘാടനം തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീത കെ. ഗോപാൽ നിർവഹിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക് അധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistrictNews