ബങ്കളം കക്കാട്ടെ കൃഷ്ണന്റെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച വീട്ടുപകരണങ്ങള്.
മടിക്കൈ: വീടിന് തീപിടിച്ച് ഫ്രിഡ്ജ് ഉള്പ്പെടെയുള്ള വീട്ടുപകരണങ്ങള് പൂര്ണമായും കത്തിനശിച്ചു. ബങ്കളം കക്കാട്ട് മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ചെട്ടിവീട്ടില് കൃഷ്ണന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോയോടെയാണ് സംഭവം. വീട്ടുകാര് ക്ഷേത്രത്തില് പോയതായിരുന്നു. വീട്ടില്നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര് കാഞ്ഞങ്ങാട് അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.
കാഞ്ഞങ്ങാട് നിന്ന് എത്തിയ അഗ്നി രക്ഷാസേന നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഷോര്ട്ട് സര്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Tags : NattuVishesham DistrictNews