ഗാര്‍ഹിക പീഡനനിയമവുമായി ബന്ധപ്പെട്ട ബോധവത്കരണക്ലാസ് അഡീഷണല്‍ എസ്പി സി.എം. ദേവദാസന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: സോഷ്യല്‍ പോലീസിംഗ് ഡിവിഷന് കാസര്‍ഗോഡ് വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി കേരള പ്ലാന്‍ സ്കീമിന്റെ ഭാഗമായി ഗാര്‍ഹിക പീഡന നിയമവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ബോധവത്കരണക്ലാസ് നടത്തി. മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി അഡീഷണല്‍ എസ്പി സി.എം.ദേവദാസന് ഉദ്ഘാടനം ചെയ്തു.
ജനമൈത്രി കോ-ഓര്‍ഡിനേറ്റര്‍ കെ.പി.വി.രാജീവന് അധ്യക്ഷത വഹിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ ഹഫ്സത്ത് മുഖ്യാതിഥിയായി. റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അന്നമ്മ ജോണ്‍ ക്ലാസെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ഉത്തംദാസ്, എസ്ഐഐ ശരണ്യ, സോഷ്യല്‍ പോലീസിംഗ് ഡിവിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.കെ.രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Awareness class nattuvisesham local news.