x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴീ​ക്കോ​ടി​ന്‍റേ​ത് അ​നീ​തി​ക്കെ​തി​രേ ഉ​യ​ർ​ന്നി​രു​ന്ന ശ​ബ്ദം: മ​ന്ത്രി രാ​ജ​ൻ


Published: January 25, 2026 07:12 AM IST | Updated: January 25, 2026 07:12 AM IST

തൃ​ശൂ​ർ: സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന്‍റെ ജ​ൻ​മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഈ​വ​ർ​ഷം ദേ​ശീ​യ​സെ​മി​നാ​ർ അ​ട​ക്ക​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന​സ​ർ​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. അ​ഴീ​ക്കോ​ടി​ന്‍റെ 14-ാം ഓ​ർ​മ​ദി​ന​മാ​യ ഇ​ന്ന​ലെ എ​ര​വി​മം​ഗ​ല​ത്തെ സു​കു​മാ​ർ അ​ഴീ​ക്കോ​ട് സ്മാ​ര​ക​മ​ന്ദി​ര​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നീ​തി​ക്കെ​തി​രേ സ​ദാ ഉ​യ​ർ​ന്നി​രു​ന്ന ശ​ബ്ദ​മാ​യി​രു​ന്നു സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന്‍റേ​ത്. നി​ല​പാ​ടു​ക​ളി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു മു​ന്നോ​ട്ടു​പോ​കാ​ൻ വ​രും​ത​ല​മു​റ​യ്ക്കു ക​ഴി​യ​ട്ടെ​യെ​ന്നും മ​ന്ത്രി പ്ര​ത്യാ​ശി​ച്ചു.
ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന പൊ​റ്റ​ക്കാ​ട്, എം.​സി. തൈ​ക്കാ​ട്, സാ​ഹി​ത്യ അ​ക്കാ​ദ​മി മാ​നേ​ജ​ർ പി.​കെ. മി​നി, സെ​ക്ര​ട്ട​റി സി.​പി. അ​ബൂ​ബ​ക്ക​ർ, സ​ർ​വോ​ദ​യ ദ​ർ​ശ​ൻ ചെ​യ​ർ​മാ​ൻ എം. ​പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Azhikode voice raised

Recent News

Corehub Up