ചാത്തന്നൂർ : ചാത്തന്നൂരിന്റെ ജനമനസ് തൊട്ടറിഞ്ഞു എൻഡി എ സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ പര്യടനം.
കേന്ദ്രസർക്കാരിന്റെ വികസനപദ്ധതികൾ ചൂണ്ടികാട്ടിയാണ് പ്രചാരണം.
കഴിഞ്ഞ ദിവസം രാവിലെ പ്ലാക്കാട് ശ്രീഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൊങ്കാലയിൽ പങ്കെടുക്കാനെത്തിയവരോട് വോട്ട് അഭ്യർഥിച്ചു.
തുടർന്ന് വേളമാനൂർ ചെന്തിപ്പിൽ ക്ഷേത്രത്തിലെത്തി നടയ്ക്കൽ തെരഞ്ഞെടുപ്പ് കാര്യാലയം,മീനാട് കിഴക്ക് ചന്തമുക്ക് ബൂത്ത് കമ്മിറ്റി എന്നിവ ഉദ്ഘാടനം ചെയ്തു. തുടർന്ന് പരവൂർ പുറ്റിങ്ങൽ ക്ഷേത്ര മൈതാനിയിൽ എത്തി വോട്ട് അഭ്യർഥിച്ചു.