ബത്തേരി ഉപജില്ലാ കലോത്സവം സമാപന സമ്മേളനം പുല്‍പ്പള്ളിയില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ജേതാക്കളായി. മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. 112 വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുത്തത്.സമാപന സമ്മേളനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് സമ്മാന വിതരണം നിര്‍വഹിച്ചു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, അതുല്‍ തോമസ്, സ്കൂള്‍ മാനേജര്‍ പി.സി. ചിത്ര, എഇഒ ബി.ജി. ഷിജിത, പ്രിന്‍സിപ്പല്‍ കെ.എസ്. സതി എന്നിവര്‍ പ്രസംഗിച്ചു. മേളയുടെ വിജയത്തിന് പ്രവര്‍ത്തിച്ചവരെ ആദരിച്ചു.
Tags : Sub-district Arts Festival Higher Secondary School NattuVishesham DistrictNews