x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​നോ​യി വി​ശ്വം പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ങ്ങ​ള്‍ 19നും 20​നും


Published: May 10, 2026 11:05 PM IST | Updated: May 10, 2026 11:05 PM IST

കോ​ട്ട​യം: സി​പി​ഐ​യു​ടെ കോ​ട്ട​യാ​യ വൈ​ക്ക​ത്തേ​റ്റ ക​ന​ത്ത പ​രാ​ജ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വ​വും സം​സ്ഥാ​ന നേ​തൃ​ത്വ​വും എ​ത്തു​ന്നു. 19,20 തീ​യ​തി​ക​ളി​ല്‍ കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ്, ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ലും 15നു ​ന​ട​ക്കു​ന്ന വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലു​മാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ക്കു​ന്ന​ത്.

ജ​യ​സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട വൈ​ക്കം, പീ​രു​മേ​ട്, നാ​ദാ​പു​രം, ചാ​ത്ത​ന്നൂ​ര്‍, ച​ട​യ​മം​ഗ​ലം, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം നേ​രി​ട്ടെ​ത്തി​യു​ള്ള ഇ​ഴ​കീ​റി​യു​ള്ള പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലും. വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ​യും ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ഇ​ന്ന​ലെ തു​ട​ങ്ങി നാ​ളെ അ​വ​സാ​നി​ക്കും. ഇ​വി​ടെ നി​ന്നും ത​യാ​റാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം15​ന് വൈ​ക്കം ഇ​ണ്ടം​തു​രു​ത്തി മ​ന​യി​ലെ എ​ഐ​ടി​യു​സി ഓ​ഫീ​സി​ല്‍ ചേ​രും. വൈ​ക്കം, ത​ല​യോ​ല​പ്പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗ​മാ​ണ് ന​ട​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം പ​ങ്കെ​ടു​ക്കും.

വൈ​ക്ക​ത്തെ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഒ​പ്പം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പാ​ര്‍​ട്ടി വി​ട്ടു​പോ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നും പാ​ര്‍​ട്ടി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും സാ​ധ്യ​ത​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി ര​ണ്ടു ദി​വ​സം ചേ​രു​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടെ​ണ്ണു​മ്പോ​ള്‍ സി​പി​ഐ അ​ക്കൗ​ണ്ടി​ല്‍ ആ​ദ്യ​മെ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ് വൈ​ക്കം. പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നാ​ട് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. എം​എ​ല്‍​എ​യാ​യി​രു​ന്ന സി.​കെ. ആ​ശ​യ്ക്ക് ഒ​രു ടേം ​കൂ​ടി ന​ല്‍​ക​ണ​മെ​ന്ന് ഭൂ​രി​ഭാ​ഗം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ലും ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. അ​തേ​പോ​ലെ യു​വ​നേ​താ​വാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന പി. ​പ്ര​ദീ​പ് മ​ണ്ഡ​ല​ത്തി​ല്‍ അ​ത്ര സു​പ​രി​ചി​ത​ന​ല്ലാ​യി​രു​ന്നു. മു​ന്‍ എം​എ​ല്‍​എ കെ.​അ​ജി​ത്ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തും പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യി.

അ​ജി​ത്തി​നു​ണ്ടാ​യി​രു​ന്ന സ്വാ​ധീ​ന​വും പ​രി​ച​യ​വും മൂ​ലം സി​പി​ഐ​യി​ല്‍​നി​ന്നും അ​ജി​ത്തി​ന് വോ​ട്ടു ല​ഭി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളും പാ​ര്‍​ട്ടി ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്‌​തേ​ക്കും. വൈ​ക്കം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കേ​ള്‍​ക്കാ​നാ​യി പാ​ര്‍​ട്ടി ജ​ന​റ​ല്‍ ബോ​ഡി​യും വി​ളി​ച്ചു​ചേ​ര്‍​ത്തേ​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​പ്ര​സാ​ദ്, ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​രും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കൊ​പ്പം യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Tags : Binoy Vishwam nattuvishesham local news

Recent News

Corehub Up