ബിജെപി മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച തിരംഗായാത്ര.
കൊഴിഞ്ഞാമ്പാറ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശസ്നേഹത്തിന്റെ സന്ദേശമുയർത്തി ബിജെപി കൊഴിഞ്ഞാമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗായാത്ര നടത്തി. ഹർ ഘർ തിരംഗ കാമ്പയിന്റെ ഭാഗമായാണ് ദേശീയപതാകയേന്തി യാത്ര സംഘടിപ്പിച്ചത്.
ചള്ളപ്പാതയിൽനിന്ന് ആരംഭിച്ച യാത്ര കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. ബിജെപി സംസ്ഥാന സമിതിഅംഗം എം. ബാലകൃഷ്ണൻ മണ്ഡലം പ്രസിഡന്റ് എ.കെ. മോഹൻദാസിന് ദേശീയപതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സമാപനയോഗം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. വിചിത്രൻ അധ്യക്ഷനായി.