x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​കെ.​ജെ. ജോ​ൺ: പൊ​ൻ​കു​ന്ന​ത്തി​ന്‍റെ ജ​ന​കീ​യ ഡോ​ക്ട​ർ

വെബ് ഡെസ്ക്
Published: August 14, 2026 10:15 PM IST | Updated: August 14, 2026 10:15 PM IST

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്തി​ന്‍റെ ജ​ന​കീ​യ ഡോ​ക്ട​ർ ക​ണ​യം​പ്ലാ​ക്ക​ൽ ഡോ.​കെ.​ജെ. ജോ​ൺ (87) ഓ​ർ​മ​യാ​യി. കൊ​പ്രാ​ക്ക​ളം ഗു​ഡ് സ​മ​രി​റ്റ​ൻ എ​ന്ന ആ​ശു​പ​ത്രി​യി​ലൂ​ടെ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന ഡോ. ​കെ.​ജെ. ജോ​ൺ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​ന്ത​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി ശാ​രീ​രി​കാ​വ​ശ​ത​ക​ൾ മൂ​ലം രോ​ഗ​ക്കി​ട​ക്ക​യി​ലാ​കും വ​രെ കൊ​പ്രാ​ക്ക​ളം സി​സി​ലി​യാ​മ്മ മെ​മ്മോ​റി​യ​ൽ ഗു​ഡ് സ​മ​രി​റ്റ​ൻ ആ​ശു​പ​ത്രി എ​ന്ന സ്വ​ന്തം ചി​കി​ത്സാ​ല​യ​ത്തി​ൽ എ​ന്നു​മു​ണ്ടാ​യി​രു​ന്നു.

ചു​ങ്ക​പ്പാ​റ​യി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി സേ​വ​ന​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം കെ​വി​എം​എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ൻ​സ്, ചെ​ങ്ങ​ളം മേ​ഴ്‌​സി ആ​ശു​പ​ത്രി, കോ​ട്ട​യം ഭാ​ര​ത് എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​നം ചെ​യ്തി​രു​ന്നു. 50 വ​ർ​ഷം മു​ന്പാ​ണ് കൊ​പ്രാ​ക്ക​ള​ത്ത് സ്വ​ന്ത​മാ​യി ആ​ശു​പ​ത്രി തു​ട​ങ്ങി​യ​ത്. ഗു​ഡ് സ​മ​രി​റ്റ​ൻ എ​ന്ന ആ​ശു​പ​ത്രി ഭാ​ര്യ​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് സി​സി​ലി​യാ​മ്മ മെ​മ്മോ​റി​യ​ൽ എ​ന്ന പേ​രി​ട്ട​ത്.

ഡോ.​കെ.​ജെ. ജോ​ണി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​ൻ​കു​ന്നം തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കും.

Tags : Nattuvishesham Districtnews Dr. K.J. John

Recent News

Corehub Up