x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​റി​ൽ ക​യ​റ്റി മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ നാ​ലു​പേ​ർ കീ​ഴ​ട​ങ്ങി

വെബ് ഡെസ്ക്
Published: August 14, 2026 10:12 PM IST | Updated: August 14, 2026 10:12 PM IST

പൊ​ൻ​കു​ന്നം: പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ നാ​ലു​പേ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഒ​ന്നാം​പ്ര​തി ചി​റ​ക്ക​ട​വ് കാ​രി​പ്പൊ​യ്ക വ​ലി​യ​പ​റ​മ്പി​ൽ അ​രു​ൺ വി​ശ്വ​നെ (37) നേ​ര​ത്തെ പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഈ ​മാ​സം അ​ഞ്ചി​നാ​ണ് ചി​റ​ക്ക​ട​വ് തെ​ക്കേ​ത്തു​പ​ടി - വാ​ണി​യേ​ട​ത്ത് സ്‌​കൂ​ൾ റോ​ഡി​ൽ പ​റ​ഞ്ഞ​കാ​ട്ട് ഉ​ത്ര​ജ് രാ​ജീ​വി​ന്(16) മ​ർ​ദ​ന​മേ​റ്റ​ത്. ഉ​ത്ര​ജി​ന്‍റെ സു​ഹു​ത്തു​ക്ക​ളും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് അ​വ​രു​ടെ ഫോ​ൺ ന​മ്പ​ർ ചോ​ദി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

ചി​റ​ക്ക​ട​വ് വാ​ണി​യി​ടം ഭാ​ഗ​ത്ത് കൂ​ത​യ്ക്ക​ൽ കെ.​വി. അ​ഭി​ജി​ത്ത് (35), പു​ല്ലു​പാ​ല​ത്ത് വീ​ട്ടി​ൽ വി​ഷ്ണു ബി​നു (19), കു​ഴി​പ്പ​ള്ളാ​ത്ത് ബി​നു ച​ന്ദ്ര​ൻ ( 35), ചി​റ​ക്ക​ട​വ് പാ​ല​യ്ക്ക​ൽ പി.​എ​സ്. ശ്രീ​ജി​ത്ത് (32) എ​ന്നി​വ​രാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. നാ​ലു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

ഉ​ത്ര​ജി​നെ ബൈ​ക്കി​ൽ വീ​ട്ടി​ൽ കൊ​ണ്ടു​വി​ട്ട് മ​ട​ങ്ങി​യ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന അ​രു​ണും സം​ഘ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഉ​ത്ര​ജി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യും ചെ​യ്തു. ബൈ​ക്കി​ലെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​ർ ചോ​ദി​ച്ച് അ​രു​ണും സം​ഘ​വും ഉ​ത്ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി. ഉ​ത്ര​ജ് ന​മ്പ​ർ ന​ൽ​കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു​വെ​ന്നും വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു​വെ​ന്നു​മാ​ണ് കേ​സ്.

 

Tags : Nattuvishesham Districtnews urrendered

Recent News

Corehub Up