x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം; ച​രി​ത്ര സെ​മി​നാ​ർ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 14, 2026 10:17 PM IST | Updated: August 14, 2026 10:17 PM IST

ച​രി​ത്ര സെ​മി​നാ​ർ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​വാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ളെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ. രാ​ജ്യ​ത്തി​ന്‍റെ എ​ൺ​പ​താ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ ച​രി​ത്ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ആ​ഗ​സ്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​ടി. അ​യൂ​ബ്ഖാ​ൻ, സി​നി​മോ​ൾ ത​ട​ത്തി​ൽ, ബേ​ബി വ​ട്ട​ക്കാ​ട്ട്, സോ​ഫി ജോ​സ​ഫ്, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, റോ​സ​മ്മ ജോ​ൺ, സി​നി ജി​ബു, ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, പി.​ജി. സൂ​ര്യ​ക​ല, കി​ര​ൺ രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​നം​മാ​ക്ക​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​യ​ന ഷാ​മോ​ൻ, ആ​നി​യ​മ്മ ജോ​യി, ജാ​സ്മി​ൻ മാ​ത്യു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി.​എ. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​നോ പി. ​ജോ​സ​ഫ് ഇ​ന്ത്യ - ആ​ശ​യ​വും രൂ​പീ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.30ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് പ്ര​തി​ജ്ഞ​യും ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

Tags : Nattuvishesham Districtnews Independence Day

Recent News

Corehub Up