മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്സിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ പ്രവിത്താനം സെന്റ് മൈക്കിള്സ
പ്രവിത്താനം: മോഡല്‍ ലയണ്‍സ് ക്ലബ് ഓഫ് അടൂര്‍ എമിറേറ്റ്സിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ പ്രവിത്താനം സെന്റ് മൈക്കിള്‍സ് എച്ച്എസ്എസില്‍ സന്നദ്ധ രക്തദാന ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും കാന്‍സര്‍ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കാന്‍സര്‍ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആര്. ശ്രീകല നിര്‍വഹിച്ചു.
പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. ആരോഗ്യ ബോധവത്കരണ ക്ലാസ് പാലാ മെഡിസിറ്റിയുടെ സഹകരണത്തോടെയും കാന്‍സര്‍ ബോധവത്കരണ ക്ലാസ് ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുമാണ് സംഘടിപ്പിച്ചത്.
ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം, രാജേഷ് ജോര്‍ജ് ജേക്കബ്, ബബിതാ ബാബു, ഡോ. വി.ഡി. മാമച്ചന്, ഡോ. കെലിറ്റാ ജോര്‍ജ്, ജെയ്സണ്‍ പ്ലാക്കണ്ണി എന്നിവര്‍ പ്രസംഗിച്ചു. കാന്‍സര്‍ ബോധവത്കരണ ക്ലാസിന് ഡോ. പി.കെ. ബാലകൃഷ്ണന് നേതൃത്വം നല്കി. ക്യാമ്പില്‍ 40 പേര് സന്നദ്ധ രക്തദാനം നടത്തി.
Tags :