x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വള്ളംകളി ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു മാ​റ്റ​ണം; കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി

വെബ് ഡെസ്ക്
Published: July 11, 2026 11:09 PM IST | Updated: July 11, 2026 11:09 PM IST

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഭാ​മ​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ഓ​ഗ​സ്റ്റ് 22ന് ​ന​ട​ക്കു​ന്ന 72-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ വ​ള്ളം തു​ഴ​യു​ന്ന വേ​ഴാ​മ്പ​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി പ്ര​കാ​ശ​നം ചെ​യ്തു. ച​ല​ച്ചി​ത്ര​താ​രം ഭാ​മ ഭാ​ഗ്യ​ചി​ഹ്നം ഏ​റ്റു​വാ​ങ്ങി. മ​ന്ത്രി എം. ​ലി​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ആ​ല​പ്പു​ഴ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന കാ​യി​ക വി​നോ​ദ​മാ​ണ് വ​ള്ളം​ക​ളി​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി പ​റ​ഞ്ഞു.

കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക, കാ​യി​ക മേ​ഖ​ല​ക​ളു​ടെ ക​രു​ത്തു തെ​ളി​യി​ക്കു​ന്ന വി​നോ​ദ​മാ​ണി​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന രീ​തി​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് വ​ള്ളം​ക​ളി​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി എം. ​ലി​ജു ച​ല​ച്ചി​ത്ര​താ​രം ഭാ​മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ലഭിച്ചത് 148 എ​ൻ​ട്രി​ക​ൾ
72-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്ന നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 148 എ​ൻ​ട്രി​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് ല​ഭി​ച്ച​ത്. പു​ന്ന​പ്ര പു​ത്ത​ൻ​വെ​ളി​യി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യ ഹ​രി​ണാ​ണ് ഭാ​ഗ്യ​ചി​ഹ്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ​ത്. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട റാം c/o ​ആ​ന​ന്ദി എ​ന്ന നോ​വ​ലി​ന്‍റെ ക​വ​ർ ചെ​യ്ത​തും ഇ​ദ്ദേ​ഹ​മാ​ണ്.

മാ​വേ​ലി​ക്ക​ര രാ​ജാ ര​വി​വ​ർ​മ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ അ​പ്ലൈ​ഡ് ആ​ർ​ട്സ് ലെ​ക്ച​റ​ർ​മാ​രാ​യ കെ.​എ. ഷാ​ഖി​ർ, വി.​എം. ബി​നോ​യി, ആ​ർ​ട്ടി​സ്‌​റ്റ് സ​തീ​ഷ് വാ​ഴ​വേ​ലി​ൽ എ​ന്നി​വ​രാ​യി​രു​ന്നു ഭാ​ഗ്യ​ചി​ഹ്ന​ത്തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ൾ.

ആ​ല​പ്പു​ഴ ക​ള​പ്പു​ര സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​ര​ത്തി​ൽ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ചെ​യ​ർ​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഷാ​ജി വി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ എ.​ഡി. തോ​മസ്, ജി. ​സു​ധാ​ക​ര​ൻ, ജി​ല്ലാ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് സി. ​പ്രേം​ജി, ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ​യും എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ജെ. ​മോ​ബി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റും പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ കെ.​എ​സ്. സു​മേ​ഷ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ബെ​ന്നി ജോ​സ​ഫ്, എ.​എം.​ നൗ​ഫ​ൽ, ബി​ജി ശ​ങ്ക​ർ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി പ്ര​തി​നി​ധി സി. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Boat races Nattuvishesham District news

Recent News

Corehub Up