മണിമല: കരിക്കാട്ടൂരിന് സമീപം ഹോം സ്റ്റേയിലെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പുലിക്കുന്ന് സ്വദേശി ശ്രീദേവി ഭവനിൽ വി. സന്തോഷ് കുമാർ (49) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഹോംസ്റ്റേയിൽ നടന്നൊരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച രാവിലെ ഹോം സ്റ്റേ ഉടമയ്ക്ക് കുളത്തിന്റെ പരിസരത്തുനിന്നും ഒരു മൊബൈൽ ഫോൺ ലഭിച്ചു. ഫോൺ സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ മണിമല പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തിൽനിന്ന് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. രാത്രി കാൽവഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags : nattu vishesham Body found homestay's pond