പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അക്കാഡമിക് ഹാളിൽ നടത്തിയ സ്തനാർബുദ കാൻസർ ക്ലാസ് ഷെൽട്ടർ ജില്ലാ പ്രസിഡന്റ് നാൻസി ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: ലോക ബ്രെസ്റ്റ് കാൻസർ മാസാചരണത്തോടനുബന്ധിച്ചു ഷെൽട്ടർ പെരിന്തൽമണ്ണ, ഐഎംഎ പെരിന്തൽമണ്ണ, ഡബ്ലിയുഐഎംഎ പെരിന്തൽമണ്ണ എന്നിവയുടെ സഹകരണത്തോടെ പെരിന്തൽമണ്ണ മൗലാന ബ്രെസ്റ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഷെൽട്ടർ ജില്ലാ പ്രസിഡന്റ് നാൻസി ഉദ്ഘാടനം ചെയ്തു. മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എ. സീതി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഐഎംഎ പ്രസിഡന്റ് ഡോ. കെ.പി. ഷറഫുദീൻ, ഷെൽട്ടർ പെരിന്തൽമണ്ണ സബ് ജില്ലാ പ്രസിഡന്റ് ഡോ. നാരായണനുണ്ണി, ഷെൽട്ടർ, ജില്ലാ ഗവേണിംഗ് മെംബർ വി.കെ. ശശിധരൻ, ഷെൽട്ടർ പെരിന്തൽമണ്ണ മെംബർ രാധ, മൗലാന ബ്രെസ്റ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ഷെഫീഖ് ഷംസുദീൻ, മൗലാന ഹോസ്പിറ്റൽ സീനിയർ മാർക്കറ്റിംഗ് ഓഫിസർ പ്രകാശ് മൂത്തേടത്ത്, മനോജ് എന്നിവർ പ്രസംഗിച്ചു.
Tags :