വിജിലൻസ്
കോഴഞ്ചേരി: മത്സ്യവ്യാപാര ലൈസൻസിന് കൈക്കൂലി ആവശ്യപ്പെട്ട അയിരൂർ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് കുന്പഴ സ്വദേശി താജുദ്ദീനെ (47) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം അയിരൂരിലെ ജില്ലാ ആശുപത്രിയുടെ മുന്പിൽനിന്നാണ് വിജിലൻസ് സംഘം താജുദ്ദീനെ കുടുക്കിയത്.
തടിയുർ ജംഗ്ഷനിൽ മത്സ്യക്കച്ചവടം നടത്തുന്നതിന് ലൈസൻസ് ലഭിക്കുന്നതിന് 8,000 രൂപ ഇയാൾ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ഇതിനൊപ്പം മറ്റു ചില പരാതികൾകൂടി താജുദ്ദീനെതിരേ വിജിലൻസിനു ലഭിച്ചിരുന്നു.
Tags :