പ്രതീകാത്മക ചിത്രം
കലയന്താനി: കേരളപ്പിറവി ദിനവും കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ 1977 എസ്എസ്എല്‍സി ബാച്ച് സുവര്‍ണ ജൂബിലിയും പ്രമാണിച്ച് ഇതേ ബാച്ചിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഒ.ടി. ജോര്‍ജ് നയിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ഇന്നു രാവിലെ ഒന്പതുമുതല് ഉച്ചയ്ക്ക് ഒന്നുവരെ കലയന്താനി സ്കൂളില്‍ നടക്കും. സ്കൂള്‍ മാനേജര്‍ ഫാ.ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
അസ്ഥി, ഹൃദ്രോഗ വിഭാഗം, സ്ത്രീരോഗം, ജനറല്‍ മെഡിസിന്, ഫിസിഷ്യന്‍, ത്വക്ക്, നേത്രം എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ഇതിനു പുറമേ സൗജന്യ മെഡിക്കല്‍ പരിശോധന, ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റുകള്‍, സൗജന്യ മരുന്ന് വിതരണം, തുടര്‍ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തുന്നവരില്‍ അര്‍ഹരായവര്‍ക്ക് സാമ്പത്തിക ഇളവുകള്‍ തുടങ്ങിയവയും ലഭ്യമാകും.
Tags :