x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ദേ​ശീ​യ ഏ​ക​താ ദി​നാ​ചര​ണം

വെബ്ഡെസ്ക്
Published: November 1, 2026 01:29 AM IST | Updated: November 1, 2026 01:29 AM IST

ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ ദേ​ശീ​യ ഏ​ക​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് എ​ന്‍​സി​സി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ള്‍ റാ​ലി​യും യൂ​ണി​റ്റി റ​ണ്ണും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്

തൊ​ടു​പു​ഴ: രാ​ജ്യ​ത്തെ ആ​ദ്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി​രു​ന്ന സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ രാ​ഷ്‌​ട്രീ​യ ഏ​ക​താ​ദി​നാ​ച​ര​ണം ന​ട​ത്തി.

ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​നി മാ​ര​ത്ത​ണ്‍, സൈ​ക്കി​ള്‍ റാ​ലി, സെ​മി​നാ​ര്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​സി ഓ​ഫി​സ​റും കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ഡ​റ്റു​ക​ളാ​യ ശി​വ​ര​ഞ്ജി​നി അ​നീ​ഷ്, ജ​യിം​സ് ജോ​ഷി, സാ​റ തെ​രേ​സ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ല്‍​നി​ന്നാ​രം​ഭി​ച്ച യൂ​ണി​റ്റി റ​ണ്‍, സൈ​ക്കി​ള്‍ പോ​ളോ റാ​ലി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഐ​ക്യ​സ​ന്ദേ​ശം ന​ല്‍​കി.
ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ സൈ​ക്കി​ള്‍ പോ​ളോ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍ സൈ​ക്കി​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്നു. തു​ട​ര്‍​ന്ന് കോ​ള​ജി​ല്‍ രാ​ഷ്‌​ട്രീ​യ ഏ​ക​താ ദി​വ​സ് പ്ര​തി​ജ്ഞ​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.

ന്യൂ​മാ​ന്‍ എ​ന്‍​സി​സി സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫി​സ​ര്‍ അ​തു​ല്‍ കെ. ​ബി​നു, അ​ണ്ട​ര്‍ ഓ​ഫി​സ​ര്‍ എ​സ്. ആ​കാ​ശ്, മ​രി​യ ആ​ന്‍റ​ണി, കൗ​ശി​ക് ലാ​ല്‍, കാ​ര്‍​ത്തി​ക് കെ. ​ച​ന്ദ്ര​ന്‍, ആ​ദി​ത്യ​ന്‍ സാ​ജ​ന്‍, സി​ദ്ധാ​ര്‍​ഥ് സ​ന്തോ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up