പ്രതീകാത്മക ചിത്രം
കട്ടപ്പന: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി സമരത്തിന്. മൂന്നിന് രാവിലെ 11ന് കട്ടപ്പനയിലെ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തും.
സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. നരിയമ്പാറ മേപ്പാറ മഴവന്നൂര്‍ കൃഷ്ണകുമാറിനെയാണ് ജീവനക്കാരായ ഏഴംഗസംഘം കഴിഞ്ഞദിവസം മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് അമിത പലിശയ്ക്ക് വായ്പ നല്‍കുകയും തിരിച്ചടവ് മുടങ്ങിയാല്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, സുജിത് ശശി, ബോണി വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags :